കൊറോണ വൈറസ് പ്രതിരോധം : സെമിനാറും ബോധവൽക്കരണവും

18-Feb-2020 - 18-Feb-2020 / - / Hindustan college of pharmacy

ചേനപ്പാടി- ഹിന്ദുസ്ഥാൻ കോളേജ് ഓഫ് ഫാർമസിയിൽ സ്റ്റുഡന്റസ് യൂണിയന്റെയും എൻ എസ്സ് എസ്സിന്റെയും  ആഭിമുഖ്യത്തിൽ കൊറോണ വൈറസ് പ്രതിരോധം എന്ന വിഷയത്തിൽ സെമിനാറും ബോധവൽക്കരണവും നടത്തുകയുണ്ടായി. എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നും Dr. വിനോദ് ബി. (RMO), Mr. അശോകൻ (ഹെൽത്ത് ഇൻസ്‌പെക്ടർ ), Mr. വിനോദ് കുമാർ എം. ആർ., എന്നിവർ സെമിനാറിൽ ക്ലാസുകൾ എടുത്തു. സാന്തോം പബ്ലിക് സ്കൂളിൽ കുട്ടികൾക്കായി ക്ലാസുകൾ സംഘടിപിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ചേനപ്പാടിയിൽ ലഘുലേഖകൾ വിതരണം ചെയ്തു. പൊൻകുന്നം ബസ്സ്റ്റാൻഡിൽ നടത്തിയ ഫ്ലാഷ് മൊബ് സിവിൽ പോലീസ് ഉദ്യോഗസ്ഥ  Mrs. ബിനി ഫ്ലാഗ് ഓഫ് ചെയ്തു. കോളേജ് പ്രിൻസിപ്പൽ Dr. ലീന പി . എൻ, സ്റ്റാഫ് സ്റ്റുഡന്റസ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.